Wed, 10 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Land Taxation

വിസ്മയ ബജറ്റിന് കാതോർത്ത് കേരളം

കാലഹരണപ്പെട്ട കരിനിയമങ്ങൾ പൊളിച്ചെഴുതണം

കാ​​​ല​​​ഹ​​​ര​​​ണ​​​പ്പെ​​​ട്ട റ​​​വ​​​ന്യു, വ​​​നം, പ​​​രി​​​സ്ഥി​​​തി നി​​​യ​​​മ​​​ങ്ങ​​​ൾ പൊ​​​ളി​​​ച്ചെ​​​ഴു​​​താ​​നു​​ള്ള ആ​​ർ​​ജ​​വം ഈ ​​ബ​​ജ​​റ്റി​​ലൂ​​ടെ പ്ര​​ക​​ടി​​പ്പി​​ക്കു​​മെ​​ന്നാ​​ണ് കേ​​ര​​ള​​ത്തി​​ലെ ക​​ർ​​ഷ​​ക​​രും പൊ​​തു​​സ​​മൂ​​ഹ​​വും പ്ര​​തീ​​ക്ഷി​​ക്കു​​ന്ന​​ത്. നി​​​ർ​​​മാ​​​ണം, ലൈ​​​സ​​​ൻ​​​സ്, പ​​​ട്ട​​​യം തു​​​ട​​​ങ്ങി​​​യ നൂ​​​ലാ​​​മാ​​​ല​​​ക​​​ളും സാ​​​ങ്കേ​​​തി​​​ക ത​​​ട​​​സ​​​ങ്ങ​​​ളും പു​​​തി​​​യ നി​​​യ​​​മ​​​ങ്ങ​​​ളു​​​ണ്ടാ​​​ക്കി ജ​​​നോ​​​പ​​​കാ​​​ര​​​പ്ര​​​ദ​​​മാ​​​ക്ക​​​ണം. വി​​​ക​​​ല​​​വും വി​​​ചി​​​ത്ര​​​വു​​​മാ​​​യ മു​​​ൻ ​​​കോ​​​ട​​​തി വി​​​ധി​​​ക​​​ൾ അ​​​ടി​​​സ്ഥാ​​​ന​​​മാ​​​ക്കാ​​​തെ പ്രാ​​​യോ​​​ഗി​​​ക ന​​​ട​​​പ​​​ടി​​​ക​​​ളാ​​​ണ് വേ​​​ണ്ട​​​ത്.

•കൈ​​​വ​​​ശം വ​​​ച്ച് അ​​​ധ്വാ​​​നി​​​ക്കു​​​ന്ന മ​​​ണ്ണ് സ്വ​​​ന്ത​​​മാ​​​ക്കാ​​​നു​​​ള്ള അ​​​വ​​​കാ​​​ശം ക​​​ർ​​​ഷ​​​ക​​​നു​​​ള്ള​​​താ​​​ണ്. പ​​​ട്ട​​​യം നി​​​ക്ഷേ​​​ധി​​​ക്ക​​​പ്പെ​​​ടു​​​ന്ന​​​വ​​​രു​​​ടെ മു​​​റ​​​വി​​​ളി​​​ക്ക് നി​​​വൃ​​​ത്തി​​​യു​​​ണ്ടാ​​​ക്ക​​​ണം. ക​​​രി​​​നി​​​യ​​​മ​​​ങ്ങ​​​ൾ​​​ക്കും ക​​​ടും​​​പി​​​ടി​​​ത്ത​​​ങ്ങ​​​ൾ​​​ക്കും ഇ​​​നി പ്ര​​​സ​​​ക്തി​​​യി​​​ല്ല.

•കേ​​​ര​​​ള​​​ത്തി​​​ൽ ഇ​​​നി വ​​​ന​​​വി​​​സ്തൃ​​​തി കൂ​​​ട്ടേ​​​ണ്ട​​​തി​​​ല്ല. വ​​​ന്യ​​​ജീ​​​വി​​​ക​​​ളെ ഉ​​​ൾ​​​വ​​​ന​​​ത്തി​​​ലെ കോ​​​ർ സോ​​​ണി​​​ൽ​​​നി​​​ന്ന് പു​​​റ​​​ത്തേ​​​ക്കു വ​​​രാ​​​ൻ അ​​​നു​​​വ​​​ദി​​​ക്ക​​​രു​​​ത്. കോ​​​ർ സോ​​​ണി​​​നു ചു​​​റ്റു​​​മു​​​ള്ള ബ​​​ഫ​​​ർ സോ​​​ണും ക​​​ട​​​ന്ന് പു​​​റ​​​ത്തു​​​ള്ള ടൂ​​​റി​​​സ്റ്റ് സോ​​​ണി​​​ലേ​​​ക്കോ മ​​​നു​​​ഷ്യ​​​വാ​​​സ സെ​​​റ്റി​​​ൽ​​​മെ​​​ന്‍റി​​​ലേ​​​ക്കോ ഒ​​​രു വ​​​ന്യ​​​മൃ​​​ഗ​​​വും ക​​​ട​​​ക്കാ​​​ൻ പാ​​​ടി​​​ല്ല. കോ​​​ടി​​​ക​​​ൾ മു​​​ട​​​ക്കി നി​​​ർ​​​മി​​​ച്ച വ​​​ന​​​ഭി​​​ത്തി​​​യും കി​​​ട​​​ങ്ങു​​​വേ​​​ലി​​​യും അ​​​പ്പ​​​പ്പോ​​​ൾ അ​​​റ്റ​​​കു​​​റ്റ​​​പ്പ​​​ണി​​​ക​​​ൾ ചെ​​​യ്തു സു​​​ര​​​ക്ഷി​​​ത​​​മാ​​​ക്ക​​​ണം.

•പാ​​​ർ​​​ക്കാ​​​നും മേ​​​യാ​​​നും ഓ​​​രോ വ​​​ന്യ​​​ജീ​​​വി​​​ക്കും നി​​​ശ്ചി​​​ത ആ​​​വാ​​​സ​​​വി​​​സ്തൃ​​​തി ആ​​​വ​​​ശ്യ​​​മു​​​ണ്ട്. ഇ​​​ത് മാ​​​ന​​​ദ​​​ണ്ഡ​​​മാ​​​ക്കി മൃ​​​ഗ​​​ങ്ങ​​​ളു​​​ടെ എ​​​ണ്ണം നി​​​യ​​​ന്ത്രി​​​ക്ക​​​ണം. പെ​​​രു​​​കി അ​​​ധി​​​ക​​​മാ​​​കു​​​ന്ന​​​വ​​​യെ അ​​​ധി​​​കാ​​​രി​​​ക​​​ൾ​​​ത​​​ന്നെ കൊ​​​ന്ന് എ​​​ണ്ണം പ​​​രി​​​മി​​​ത​​​പ്പെ​​​ടു​​​ത്ത​​​ണം.

•വ​​​നാ​​​തി​​​ർ​​​ത്തി​​​യി​​​ലും വ​​​ന്യ​​​മൃ​​​ഗ ​​​ഭീ​​​ഷ​​​ണി​​​യി​​​ലും ക​​​ഴി​​​യു​​​ന്ന​​​വ​​​രു​​​ടെ ജീ​​​വ​​​നും സ്വ​​​ത്തി​​​നും സ​​​ർ​​​ക്കാ​​​ർ ഇ​​​ൻ​​​ഷ്വറ​​​ൻ​​​സ് ഏ​​​ർ​​​പ്പെ​​​ടു​​​ത്ത​​​ണം. ജീ​​​വ​​​നോ സ്വ​​​ത്തോ ന​​​ഷ്ട​​​പ്പെ​​​ട്ടാ​​​ൽ ന​​​ഷ‌്ട​​​പ​​​രി​​​ഹാ​​​രം തു​​​ച്ഛ​​മാ​​​ണ്. മോ​​​ട്ടോ​​​ർ വാ​​​ഹ​​​ന കോ​​​ട​​​തി​​​യി​​​ലേ​​​തു​​​പോ​​​ലെ മ​​​ര​​​ണ​​​മോ പ​​​രി​​​ക്കോ സം​​​ഭ​​​വി​​​ക്കു​​​ന്ന​​​വ​​​രു​​​ടെ പ്രാ​​​യം, ബാ​​​ധ്യ​​​ത, സാ​​​ഹ​​​ച​​​ര്യം എ​​​ന്നി​​​വ അ​​​ടി​​​സ്ഥാ​​​ന​​​മാ​​​ക്കി കു​​​ടും​​​ബം അ​​​ന്യാ​​​ധീ​​​ന​​​പ്പെ​​​ടാ​​​ത്ത തോ​​​തി​​​ൽ ന​​​ഷ്ട​​​പ​​​രി​​​ഹാ​​​രം ന​​​ൽ​​​ക​​​ണം.

•റീ ​​​ബി​​​ൽ​​​ഡ് കേ​​​ര​​​ള പ​​​ദ്ധ​​​തി​​​യി​​​ൽ വ​​​നാ​​​തി​​​ർ​​​ത്തി​​​യി​​​ലെ കൃ​​​ഷിഭൂ​​​മി വി​​​ല​​​യ്ക്കെ​​​ടു​​​ക്കു​​​ന്ന വ​​​നം​​​വ​​​കു​​​പ്പി​​​ന്‍റെ ന​​​യം ശ​​​രി​​​യ​​​ല്ല. ത​​​ല​​​മു​​​റ​​​ക​​​ളു​​​ടെ അ​​​ധ്വാ​​​നം നി​​​സാ​​​ര വി​​​ല​​​യ്ക്ക് വാ​​​ങ്ങി ക​​​ർ​​​ഷ​​​ക​​​രെ പെ​​​രു​​​വ​​​ഴി​​​ലാ​​​ക്കു​​​ന്ന​​​ത് കാ​​​ട​​​ൻ​​​ന​​​യ​​​മാ​​​ണ്. കാ​​​ട്ടു​​​മൃ​​​ഗ​​​ത്തെ വ​​​ന​​​ത്തി​​​ല​​​ട​​​യ്ക്കേ​​​ണ്ട ചു​​​മ​​​ത​​​ല സ​​​ർ​​​ക്കാ​​​രി​​​നു​​​ള്ള​​​താ​​​ണ്. ക​​​ർ​​​ഷ​​​ക​​​ന് സ്വ​​​ന്തം മ​​​ണ്ണി​​​ൽ അ​​​ന്ത​​​സാ​​​യി ജീ​​​വി​​​ക്കാ​​​നു​​​ള്ള അ​​​വ​​​കാ​​​ശ​​​ത്തെ ധ്വം​​​സി​​​ക്ക​​​രു​​​ത്. കാ​​​ട്ടു​​​മൃ​​​ഗ​​​ത്തെ പാ​​​ർ​​​പ്പി​​​ക്കാ​​​ൻ ക​​​ർ​​​ഷ​​​ക​​​നെ സ്വ​​​ന്തം പാ​​​ർ​​​പ്പി​​​ട​​​ത്തി​​​ൽ​​നി​​​ന്ന് ഇ​​​റ​​​ക്കി​​​വി​​​ടു​​​ന്ന​​​ത് അ​​​നീ​​​തി​​​യും ക്രൂ​​​ര​​​ത​​​യു​​​മാ​​​ണ്.

•വ​​​ന്യ​​​മൃ​​​ഗം നാ​​​ട്ടി​​​ലി​​​റ​​​ങ്ങി​​​യാ​​​ൽ വെ​​​ടി​​​വ​​​യ്ക്കാ​​​നു​​​ള്ള അ​​​നു​​​മ​​​തി വ​​​നംവ​​​കു​​​പ്പി​​​നു​​​ മാ​​​ത്രം പ​​​രി​​​മി​​​ത​​​പ്പെ​​​ടാ​​​തെ ത​​​ഹ​​​സിൽ​​​ദാ​​​ർ ഉ​​​ൾ​​​പ്പെ​​​ട്ട ഉ​​​ന്ന​​​ത ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ർ​​​ക്കും ന​​​ൽ​​​ക​​​ണം. കൃ​​​ഷിനാ​​​ശം വ​​​രു​​​ത്തു​​​ന്ന കാ​​​ട്ടു​​​പ​​​ന്നി പോ​​​ലു​​​ള്ള ക്ഷു​​​ദ്ര​​​ജീ​​​വി​​​ക​​​ളെ വെ​​​ടി​​​വ​​​യ്ക്കാ​​​നു​​​ള്ള അ​​​നു​​​മ​​​തി ഉ​​​ദാ​​​ര​​​മാ​​​ക്ക​​​ണം.

•വി​​​ത്തു​​​ണ്ട​​​ക​​​ൾ വ​​​നാ​​​തി​​​ർ​​​ത്തി​​​യി​​​ൽ നി​​​ക്ഷേ​​​പി​​​ക്കു​​​ന്ന​​​ത് നേ​​​ട്ട​​​ത്തേ​​​ക്കാ​​​ൾ കോ​​​ട്ട​​​മാ​​​ണു​​​ണ്ടാ​​​ക്കു​​​ക. വി​​​ത്തു​​​ണ്ട​​​ക​​​ൾ ഡ്രോ​​​ണ്‍ പോ​​​ലു​​​ള്ള സം​​​വി​​​ധാ​​​ന​​​ത്തി​​​ൽ ഉ​​​ൾ​​​വ​​​ന​​​ത്തി​​​ൽ നി​​​ക്ഷേ​​​പി​​​ച്ചാ​​​ൽ അ​​​വി​​​ടെ ഫ​​​ല​​​വൃ​​​ക്ഷ​​​ങ്ങ​​​ളു​​​ണ്ടാ​​​യി മൃ​​​ഗ​​​ങ്ങ​​​ൾ​​​ക്ക് ഉ​​​ൾ​​​ക്കാ​​​ട്ടി​​​ൽ തീ​​​റ്റ​​​യാ​​​കും. അ​​​വ പു​​​റ​​​ത്തേ​​​ക്ക് വ​​​രി​​​ല്ല.

•ക​​​ർ​​​ഷ​​​ക​​​രു​​​ടെ സൗ​​​ക​​​ര്യ​​​ത്തി​​​നും കൃ​​​ഷി​​​യു​​​ടെ ഉ​​​ന്ന​​​മ​​​ന​​​ത്തി​​​നും താ​​​ലൂ​​​ക്കു തോ​​​റും മ​​​ണ്ണു പ​​​രി​​​ശോ​​​ധ​​​നാ കേ​​​ന്ദ്രം സ്ഥാ​​​പി​​​ക്ക​​​ണം. ഏ​​​റെ​​​പ്പേ​​​ർ​​​ക്ക് ജോ​​​ലി​​​യും ല​​​ഭി​​​ക്കും. നി​​​ല​​​വി​​​ലെ സൗ​​​ക​​​ര്യം തീ​​​രെ പ​​​രി​​​മി​​​ത​​​മാ​​​ണ്.

•കാ​​​ലി​​​വ​​​ള​​​ർ​​​ത്ത​​​ൽ കൃ​​​ഷി അ​​​നു​​​ബ​​​ന്ധ തൊ​​​ഴി​​​ലാ​​​ണെ​​​ന്നി​​​രി​​​ക്കെ ആ​​​ടു​​​മാ​​​ടു​​​ക​​​ളെ വ​​​ള​​​ർ​​​ത്താ​​​ൻ ഉ​​​ദാ​​​ര​​​മാ​​​യ സ​​​ഹാ​​​യം ന​​​ൽ​​​ക​​​ണം. ഇ​​​ക്കാ​​​ല​​​ത്ത് ഒ​​​ന്നോ ര​​​ണ്ടോ പ​​​ശു​​​ക്ക​​​ളെ വ​​​ള​​​ർ​​​ത്തു​​​ക സാ​​​ന്പ​​​ത്തി​​​ക​​​മാ​​​യി നേ​​​ട്ട​​​മ​​​ല്ല. കൂ​​​ടു​​​ത​​​ൽ പ​​​ശു​​​ക്ക​​​ളു​​​ള്ള ഫാ​​​മു​​​ക​​​ളാ​​​ണ് ആ​​​വ​​​ശ്യം. എന്നാ​​​ൽ 20 പ​​​ശു​​​ക്ക​​​ൾ​​​ക്കുമേ​​​ൽ ഫാം ​​​ലൈ​​​സ​​​ൻ​​​സ് വേ​​​ണ​​​മെ​​​ന്ന നിയ​​​മം മാ​​​റ്റ​​​ണം. നൂ​​​റു പ​​​ശു​​​ക്ക​​​ളെ വ​​​രെ വ​​​ള​​​ർ​​​ത്താ​​​ൻ ലൈ​​​സ​​​ൻ​​​സ് ഒ​​​ഴി​​​വാ​​​ക്ക​​​ണം.

•വെ​​​റ്റ​​​റി​​​ന​​​​​​റി ഡോ​​​ക‌്ട​​​ർ​​​മാ​​​രു​​​ടെ സേ​​​വ​​​നം കൂ​​​ടു​​​ത​​​ൽ അ​​​നി​​​വാ​​​ര്യ​​​മാ​​​ക്ക​​​ണം. വേ​​​ണ്ടി​​​ട​​​ത്തോ​​ളം ഡോ​​​ക്ട​​​ർ​​​മാ​​​രെ​​​യും ജീ​​​വ​​​ന​​​ക്കാ​​​രെ​​​യും നിയോ​​​ഗി​​​ക്ക​​​ണം. ഇ​​​ള​​​വു​​​ക​​​ളോ​​​ടെ മ​​​രു​​​ന്നു​​​ക​​​ൾ ല​​​ഭ്യ​​​മാ​​​ക്കു​​​ക​​​യും വേ​​​ണം.

ഫാ.​​​ തോ​​​മ​​​സ് മ​​​റ്റ​​​മു​​​ണ്ട​​​യി​​​ൽ ഇ​​​ൻ​​​ഫാം ദേ​​​ശീ​​​യ ചെ​​​യ​​​ർ​​​മാ​​​ൻ

Latest News

Corehub Up